എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. ദിവസവും പൊരിച്ചോ പുഴുങ്ങിയോ ഏതെങ്കിലും തരത്തിൽ നമ്മൾ മുട്ട കഴിക്കാറുണ്ട്. ആരോഗ്യത്തിന് വളരെ ഗുണകരമായ ഭക്ഷണമാണ് മുട്ട. എന്നാലും മുട്ടയുടെ മഞ്ഞക്കുരു ആരോഗ്യത്തിന് നല്ലതല്ല എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ മുട്ടയുടെ വെള്ള അങ്ങനെയല്ല, നമ്മൾക്ക് ഒരിക്കൽ പോലും ചിന്തിക്കാൻ കഴിയാത്ത ഗുണങ്ങളാണ് മുട്ടയുടെ വെള്ളയ്ക്ക് ഉള്ളത്. ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ മുട്ടയുടെ വെള്ളയുടെ ഗുണങ്ങളെ പറ്റി. ഡയറ്റ് എടുക്കുന്നവർ കൂടുതലും കഴിക്കുന്നത് മുട്ടയുടെ വെള്ളയാണ്. ഇതാ മുട്ടയുടെ ഏതാനും ഗുണങ്ങൾ :
കൊഴുപ്പു കുറഞ്ഞ പ്രോട്ടീൻ അടങ്ങിയ മുട്ടയുടെ വെള്ള പേശികളുടെ കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കാൻ ഉത്തമമാണ്. മുട്ടയുടെ വെള്ളയിൽ വിറ്റാമിൻ എ, ബി –12, ഡി ഇവ അടങ്ങിയിട്ടുണ്ട്. ജീവകം ബി 2 എന്നറിയപ്പെടുന്ന റൈബോഫ്ലേവിൻ മുട്ട വെള്ളയിൽ ഉണ്ട്.
ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. വിശപ്പിനെ നിയന്ത്രിക്കാനും മുട്ടയുടെ വെള്ളയിലുള്ള കൊഴുപ്പ് കുറഞ്ഞ മാംസ്യം സഹായിക്കുന്നു.
ആരോഗ്യം സംരക്ഷിക്കുന്നവർക്ക് പതിവായി കഴിക്കാവുന്നതാണ് പ്രോട്ടീന് സമ്പന്നമായ മുട്ടയുടെ വെള്ള. ഇത് ശീലമാക്കിയാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കൊളസ്ട്രോൾ ഇല്ലാതാക്കാനും സാധിക്കും.
ശരീരഭാരം കുറച്ച് ആരോഗ്യം മികച്ചതാക്കാനും മുട്ടയുടെ വെള്ള ഉത്തമമാണ്.
മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മർദം കുറയ്ക്കും. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിൻ ഇലക്ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ് പൊട്ടാസ്യം.
മുട്ടയുടെ വെള്ളയിൽ വിറ്റാമിൻ എ, ബി12, ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ശക്തിക്ഷയം, തിമിരം, മൈഗ്രേൻ എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള.