worldbank

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ്-19 പ്രതിസന്ധി അടിയന്തര സഹായമായി ലോകബാങ്ക് 100കോടി ഡോളർ വായ്പക്ക് അംഗീകാരം നൽകി. രാജ്യത്തെ പട്ടിണിപാവങ്ങൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുവാനാണ് ഈ വായ്പ. കഴിഞ്ഞ മാസവും ആരോഗ്യ മേഖലയിലേക്കായി ലോകബാങ്ക് 100 കോടി ഡോളർ വായ്പ അനുവദിച്ചിരുന്നു. ഇതോടെ ആകെ 200 കോടി ഡോളർ അടിയന്തിര സഹായം ലോകബാങ്ക് ഇന്ത്യക്ക് നൽകി കഴിഞ്ഞു.

ഇന്ത്യയിൽ നിലവിലുള്ള നാനൂറിലധികം സാമൂഹിക സുരക്ഷാ സ്കീമുകൾക്കുള്ള സാങ്കേതികവിദ്യാ വികസനത്തിന് ഈ തുക ഉപയോഗിക്കാം. ഈ തുകയിൽ 55 കോടി ഡോളർ ലോകബാങ്കിന്റെ ആനുകൂല്യം വിതരണം ചെയ്യുന്ന വിഭാഗമായ അന്താരാഷ്ട്ര വികസന അസോസിയേഷൻ വായ്പയായി നൽകും. 20 കോടി ഡോളർ അന്താരാഷ്ട്ര പുനർനിർമ്മാണ-വികസനബാങ്ക് (IBRD) വഴിയാകും നൽകുക. നാൽപതോളം രാജ്യങ്ങളിൽ ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന ലോകബാങ്കിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നാണ് ഇന്ത്യ.