rohingyas

കോക്സ് ബസാർ: തെക്കൻ ബംഗ്ളാദേശിലെ റോഹിൻഗ്യൻ അഭയാർത്ഥി ക്യാമ്പിൽ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു അഭയാ‌ർത്ഥിക്കും ക്യാമ്പിനോട് ചേർന്ന് താമസിക്കുന്ന ഒരാൾക്കുമാണ് രോഗബാധ. പത്ത് ലക്ഷത്തോളം അഭയാർത്ഥികൾ താമസിക്കുന്ന ക്യാമ്പുകളാണിവിടെ. ഐസൊലേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോയ ഇവർക്ക് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

രോഗികളുമായി സമ്പർക്കം വന്നവരെ നിരീക്ഷിക്കാൻ റാപ്പിഡ് അന്വേഷണ സംഘങ്ങളെ നിയോഗിച്ച് കഴിഞ്ഞു. റോഹിൻഗ്യൻ അഭയാർത്ഥികൾക്കിടയിലെ ആദ്യ കേസാണിത്. രോഗവ്യാപനത്തെ തുടർന്ന് മാർച്ച് 26നാണ് ബംഗ്ളാദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ രോഗം കുറയുന്നില്ലെന്ന് മാത്രമല്ല 18863 പേർ കേസുകൾ റിപ്പോർട്ട് ചെയ്തു. 283 പേർ മരിച്ചു. 7,​30000 റോഹിൻഗ്യൻ അഭയാർത്ഥികളാണ് മ്യാൻമാറിൽ നിന്നും ഇവിടെയെത്തിയിരിക്കുന്നത്.