pramod

പനാജി:- സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന ട്രെയിനുകൾക്ക് ഗോവയിൽ സ്റ്റോപ് വേണ്ടെന്ന് റെയിൽവേയോട്

ആവശ്യപ്പെട്ട് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഒരു മാസത്തിലേറെയായുള്ള ഇടവേളക്ക് ശേഷം ഗോവയിൽ കൊവി‌ഡ് രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഈ ആവശ്യം.

'ഇന്ന് ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിനിന് മഡ്ഗാവോനിൽ സ്റ്റോപുണ്ട്. ഇവിടെ ഇറങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവരാരും ഗോവൻ സ്വദേശികളല്ല. അതിനാലാണ് സ്റ്റേഷനിൽ വണ്ടി നിർത്തരുതെന്ന് ആവശ്യപ്പെടുന്നത്.' സാവന്ത് പറഞ്ഞു. എന്നാൽ കൊങ്കൺ റെയിൽവേ അധികൃതർ സ്റ്റോപ് വേണ്ടെന്ന് വച്ചിട്ടില്ല. സ്പെഷ്യൽ ട്രെയിനിലായാലും വിമാനത്തിലായാലും വരുന്നവർ കേന്ദ്ര നിർദ്ദേശപ്രകാരം 14 ദിവസം ക്വാറന്റൈനിൽ കഴിയണം. പക്ഷെ അതിനുള്ള സൗകര്യം അവർ തനിയെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മോർമുഗാവോ തുറമുഖത്ത് കപ്പലിൽ വന്നിറങ്ങുന്നവർക്കും ഇത് ബാധകമാണെന്ന് ഗോവൻ മുഖ്യമന്ത്രി അറിയിച്ചു.