മുഖസൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരും കാണില്ല. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി എന്ത് പരീക്ഷണം നടത്താനും തയ്യാർ. എത്ര പണം വേണമെങ്കിലും ഇതിന് വേണ്ടി മുടക്കും. വിപണിയിലുള്ള പല സൗന്ദര്യ വർദ്ധക വസ്തുക്കളും ചർമ്മത്തിന് അപകടകരമായാണ് മാറുന്നത്.
പ്രകൃതിദത്തമായ സ്ക്രബ്ബുകളും ഫേയ്സ്പാക്കുകളുമാണ് ചർമ്മത്തിന് പാർശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാവുന്നത്. അത്തരത്തിലുള്ള ഒന്നാണ് കാപ്പിപ്പൊടി. കോഫിയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെ അധികം സഹായിക്കുന്നു. കൂടാതെ കോഫിയിലുള്ള കഫീൻ മുഖത്തെ ചുളിവുകളകറ്റി ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. കോഫി ഉപയോഗിച്ചുള്ള സ്ക്രബ്ബുകളും ഫേയ്സ്പാക്കുകളും എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ഒരു ബൗളിൽ 3 സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേക്ക് ഒരു കപ്പ് കാപ്പിപ്പൊടിയും, രണ്ട് സ്പൂൺ കറുവാപ്പട്ടപ്പെടിയും ഒരു കപ്പ് പഞ്ചസാരയും ചേർക്കണം. തണുത്തതിന് ശേഷം മുഖത്ത് പുരട്ടി ഒരു മിനിറ്ര് മസാജ് ചെയ്യണം. പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഒരു കപ്പ് കോഫിപ്പൊടിയിലേക്ക് മൂന്നോ നാലോ സ്പൂൺ കറ്റാർവാഴ ജെൽ ചേർത്ത് ന്നനായി യോജിപ്പിക്കുക. ഈ മിശിത്രം മുഖത്ത് നന്നായി സ്ക്രബ്ബ് ചെയ്യുക. 10 മുതൽ 15 മിനിറ്റ് വരെ സ്ക്രബ്ബ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഒരു വലിയ ബൗളിൽ 4 സ്പൂൺ കാപ്പിപ്പൊടി എടുക്കുക. അതിലേക്ക് ഒരു കപ്പ് പാലും, 2 സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം 15 മിനിറ്റ് മുഖത്ത് പുരട്ടുക. അതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത് വരണ്ട ചർമ്മക്കാർക്ക് വളരെ ഫലപ്രദമാണ്.
ഒന്നോ രണ്ടോ സ്പൂൺ കാപ്പിപ്പൊടി തണുത്തവെള്ളത്തിലോ പനിനീരിലോ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇത് കണ്ണിന്റെ മുകളിലും പുരട്ടാം. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും കറുത്തപ്പാടുകൾ അകറ്റാനും സഹായിക്കുന്നു.