ഇപ്പോൾ അണലികളുടെ പ്രചനന കാലം. ഏറെ അപകടകാരികളായ അണലികളുടെ കുഞ്ഞുങ്ങളും അപകടകാരികളാണ്. അണലി കുഞ്ഞുങ്ങളുടെ കടിയേറ്റാലും അപകടം ഉറപ്പ്. ഇവയുടെ മുട്ട ഉദരത്തിൽ ആണ് അടവെക്കുക കുഞ്ഞുങ്ങൾ ഉദരത്തിൽ നിന്നാണ് മുട്ട വിരിഞ്ഞു പുറത്തേക്ക് വരിക ഈ ഒരു പ്രത്യേകത കാരണം ഇവയെ പ്രസവിക്കുന്ന പാമ്പ് എന്നാണ് അറിയപ്പെടുന്നത്.

vava-suresh-snake-master

സാധാരണയായി ഇരുപതോളം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു ചില സന്ദർഭത്തിൽ നാൽപതിന് മുകളിൽ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. ഓരോ വർഷവും പത്തു മുതൽ പതിനച്ചു അണലികൾ വരെ വാവയുടെ വീട്ടിൽ പ്രസവിക്കാറുണ്ട് . ഈ വർഷം വാവയുടെ വീട്ടിൽ ആദ്യമായി രണ്ട് അണലികൾ പ്രസവിച്ച അറുപത്തിമൂന്ന് കുഞ്ഞുങ്ങളെ വാവ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു , അപകടo നിറഞ്ഞ അപൂർവ കാഴ്ച കാണാം സ്‌നേക് മാസ്റ്ററിന്റെ ഈ എപ്പിസോഡിൽ...