harshvardhan

ന്യൂഡൽഹി:- രാജ്യത്ത് കൊവിഡ് രോഗബാധ ശക്തമായി തുടരവെ പൊതു ഇടങ്ങളിൽ മുറുക്കിതുപ്പുന്നതും അതിന് സഹായമാകുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ മന്ത്രിമാർക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർദ്ധൻ. രാജസ്ഥാൻ, ജാർഖണ്ഡ് സംസ്ഥാനങ്ങൾ കൊവിഡ് രോഗം രൂക്ഷമായ ഘട്ടത്തിൽ പൊതുനിരത്തിൽ മുറുക്കിതുപ്പുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.

പകർച്ചാവ്യാധികളായ പന്നിപനി, മസ്തിഷ്ക വീക്കം, ക്ഷയം, കൊവിഡ്-19 എന്നീ മാരക രോഗങ്ങൾ പൊതുനിരത്തുകളിൽ തുപ്പുന്നതിലൂടെ പിടിപെടും. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിലെ വലിയ ജനത്തിരക്കും കൊവിഡ് രോഗം പടരാൻ ഇടയാക്കും. മന്ത്രി ഓർമ്മിപ്പിക്കുന്നു. പൊതുനിരത്തിൽ തുപ്പുന്നത് തടയുന്നതിലൂടെ രാജ്യം സ്വച്ഛ ഭാരതമായി മാറുത മാത്രമല്ല സ്വസ്ഥ ഭാരതം ആയി മാറുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. രാജസ്ഥാൻ, ജാർഖണ്ഡ് സംസ്ഥാനങ്ങളെ അഭിനന്ദിച്ച അദ്ദേഹം മറ്റ് സംസ്ഥാനങ്ങളും ആ പാത പിൻതുടരണമെന്ന് ഓർമ്മിപ്പിച്ചു.