തമിഴ് സിനിമ താരങ്ങൾക്ക് മാത്രമല്ല മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. സിനിമയിൽ സജീവമല്ലെങ്കിലും നടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടിവാണ് . തന്റെ പുത്തൻ വിശേഷങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ നടി ഷെയർ ചെയ്ത ചിത്രം ഓൺലൈനിൽ തരംഗമാവുന്നു. തന്റെ അമ്മ തലയിൽ മസാജ് ചെയ്യുന്നതിന്റെ ചിത്രമാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ഹൃദയസ്പർശിയായ വാക്കുകളാണ് ഖുശ്ബു പോസ്റ്റിൽ പറയുന്നത്. രാജ്യം ഇപ്പോൾ കൊവിഡ് 19 ന് എതിരെയുള്ള പ്രതിരോധത്തിലാണ് .ലോക് ഡൗണിൽ എല്ലാവരും വീടുകളിൽ ഇരിക്കുമ്പോൾ സ്വന്തക്കാരുമായുള്ള ബന്ധത്തിന്റെ ആഴം കൂടുമെന്നും, വീട്ടിലെ ജോലികൾക്കിടയിലും അമ്മയുടെ കൈകൾ തന്റെ തലയിൽ മാജിക് കാണിക്കുന്നുവെന്ന് ഖുശ്ബു കുറിപ്പിൽ പറയുന്നു .