ജനീവ: ഐസ്‌ക്രീം കഴിക്കുന്നതും തണുത്ത പാനീയങ്ങൾ കുടിയ്ക്കുന്നതും കൊവിഡ് ബാധയ്ക്ക് ഇടയാക്കുമെന്നത് തെറ്റായ പ്രചാരണമാണെന്ന് ലോകാരോഗ്യ സംഘടന. കൊതുകിൽ നിന്ന് കൊവിഡ് പകരുമെന്നതും തെറ്റാണ്.
കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ട് പല വാർത്തകളും പുറത്തുവരുന്നുണ്ട്. ആഹാരത്തിൽ കുരുമുളക് പൊടിച്ചു ചേർത്ത് കഴിക്കുന്നതും സൂര്യപ്രകാശം ധാരാളം ഏൽക്കുന്നതും കൊവിഡിനെ പ്രതിരോധിക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും ഇതിനൊന്നും തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അറിയിച്ചു.