cric

ദുബായ്: ഇൗ വർഷം ഒക്ടോബർ - നവംബർ മാസങ്ങളിലായി ആസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് രണ്ട് വർഷത്തേക്ക് നീട്ടിവച്ചേക്കും. കൊവിഡിനെത്തുടർന്ന് ആസ്ട്രേലിയയിൽ ലോകകപ്പ് നടക്കില്ലെന്ന ആശങ്കകൾ ശക്തിപ്പെടുന്നതിനിടെയാണ് രണ്ട് വർഷത്തേക്ക് ടൂർണമെന്റ് നീട്ടിവയ്ക്കാൻ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നത്. ഇൗ മാസം 28ന് നടക്കുന്ന ഐ.സി.സി ബോർഡ് അംഗങ്ങളുടെ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നാണ് അറിയുന്നത്. ട്വന്റി -20 ലോകകപ്പ് നടത്താൻ മൂന്ന് ഒാപ്ഷനുകളാണ് ഐ.സി.സി മുന്നോട്ടുവയ്ക്കുന്നത്.

മൂന്ന് ഓപ്ഷനുകൾ

1. എല്ലാ ടീമുകളെയും ആസ്ട്രേലിയയിൽ എത്തിച്ച് 14 ദിവസം ക്വാറന്റൈനിലാക്കിയ ശേഷം നിശ്ചിത സമയത്ത് തന്നെ ടൂർണമെന്റ് നടത്തുക.

2. ഗാലറിയിൽ ആളില്ലാതെ നടത്തുക.

3.രണ്ട് വർഷത്തേക്ക് മാറ്റിവയ്ക്കുക.