ബെംഗളുരു: കർണാടകയിലെ ബെംഗളുരുവിന് സമീപം രാമനഗരത്തിൽ ലോക്ക് ഡൗൺ കാറ്റിൽപ്പറത്തി ഉത്സവം. രാമനഗരത്തിലെ കൊലഗോണ്ടനഹള്ളിയിൽ കഴിഞ്ഞ ദിവസമാണ് മാരിയമ്മൻ ആഘോഷത്തിനായി ആയിരത്തോളം പേർ തടിച്ചുക്കൂടിയത്.പഞ്ചായത്തിന്റെ അനുമതി ലഭിച്ച ശേഷമാണ് ഉത്സവം നടത്തിയതെന്ന് ക്ഷേത്രാധികാരികൾ പറഞ്ഞു.അനുമതി നൽകിയ പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസർ എൻ.സി കൽമട്ടയെ സസ്‌പെന്റ് ചെയ്‌തതെന്നും തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ടനുസരിച്ച് ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. ഗ്രീൻസോണിലാണ് രാമനഗരം ഉൾപ്പെട്ടിരിക്കുന്നതെങ്കിലും ആയിരക്കണക്കിന് ആളുകൾ സാമൂഹ്യ അകലം പാലിക്കാതെ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കർണാടകത്തിൽ 987 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 35 പേർ ഇതിനോടകം മരിച്ചു. ഉത്സവം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി സി.എൻ അശ്വത് നാരായൺ പറഞ്ഞു.