ചെന്നൈ: ഹാക്കത്തൺ മത്സരങ്ങളിൽ തുടർച്ചയായി മൂന്നാംവട്ടവും വിജയം ചൂടി എസ്.ആർ.എം സർ‌വകലാശാലയുടെ ആന്ധ്രാപ്രദേശ് കാമ്പസ്. അന്താരാഷ്‌ട്ര സ്‌കൈഹാക്ക്സ് - 2020 മത്സരത്തിൽ രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിദ്യാർത്ഥികളായ എപ്പേർല കാർത്തിക്, ഖുഷ്‌ബൂ ശർമ്മ, മൂന്നാംവർഷ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിദ്യാ‌ർത്ഥി കൗശിക് ഭാ‌ർഗവ് എന്നിവർ അടങ്ങിയ ടീം രണ്ടാംസ്ഥാനം സ്വന്തമാക്കി. സിലിക്കൺവാലി, കാലിഫോർണിയയിലെ കാൾ ഹാക്ക്സ് സംഘടിപ്പിച്ച ഹാക്ക് നൗ മത്സരങ്ങളിലും ഇവർ ജേതാക്കളായിരുന്നു.