ലണ്ടൻ: ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ പരീക്ഷണം കുരുങ്ങുകളിൽ വിജയിച്ചെന്ന് പഠനം. ആറു കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്.
ഇത് വിജയിച്ചതോടെ മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള ഒരുക്കത്തിലാണ് സർവകലാശാല.
ഒരൊറ്റ ഷോട്ട് വാക്സിൻ നൽകിയ ചില കുരങ്ങുകൾ 14 ദിവസത്തിനുള്ളിൽ വൈറസിനെതിരെ ആന്റിബോഡികൾ വികസിപ്പിച്ചു. പിന്നീട്, ഇവ 28 ദിവസത്തിനുള്ളിൽ എല്ലാ സംരക്ഷിത ആന്റിബോഡികളും വികസിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പരീക്ഷണ വിജയം നേട്ടമാണെങ്കിലും കുരങ്ങുകളിൽ പരീക്ഷിച്ച് വിജയിച്ച പല വാക്സിനുകളും മനുഷ്യരിൽ പ്രയോഗിച്ചപ്പോൾ പരാജയമായിരുന്നു എന്നോർക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു.