സൂറിച്ച്: ലോകം കൊവിഡ് ഭീതിയിൽ നിൽക്കെ ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങൾ ഒഴിവാക്കാൻ തീരുമാനം. ഈ വർഷം സെപ്‌തംബറിൽ മിലാനിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്.
വിവിധ രാജ്യങ്ങളിലെ ഫുട്‌ബാൾ ലീഗുകൾ നിറുത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഫിഫ അറിയിച്ചു. അതേസമയം, 1956 മുതൽ എല്ലാ വർഷവും നടക്കുന്ന ബാലൺ ഡി ഒാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ഫിഫ മാറ്റിവെയ്ക്കാത്ത ഒരേയൊരു ടൂർണമെന്റ് ഡിസംബറിൽ അബുദാബിയിൽ നടക്കേണ്ട ക്ലബ് ലോകകപ്പാണ്.