ഇസ്ലാമാബാദ്: തുർക്കിയിലെ ഒരു ടിവി സീരീസിൽ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കൊഹ്‌ലിയുടെ അപരനെ കണ്ട് വണ്ടറടിച്ച് പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. തന്റെ സംശയം ആമിർ ഫോട്ടോ സഹിതം ട്വിറ്ററിലിട്ടതോടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. തുർക്കി ടിവി സീരീസായ 'ഡിറിലിസ് എർത്തുഗ്രുൽ ഗാസി'യിലെ ഒരു കഥാപാത്രത്തിനാണ് വിരാടുമായി സാദൃശ്യം തോന്നുന്നത്.
ഉടൻ തന്നെ ഇതിന്റെ ചിത്രമെടുത്ത് ആമിർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു,കൊഹ്‌ലിയോട് 'ബ്രദർ ഇത് നിങ്ങളാണോ, ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്',എന്ന് ചോദിക്കുകയും ചെയ്തു.
ടർക്കിഷ് നടനും നിർമാതാവുമായ ജാവിത് ജെതിൻ ഗുണറാണ് വിരാടിന്റെ അപരൻ. ഓട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാന്റെ പിതാവ് എർത്തുഗ്രുൽ ഗാസിയുടെ കഥയാണ് ടിവി സീരീസിൽ പറയുന്നത്.