ഗർഭകാല പ്രമേഹം തിരിച്ചറിയാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിശോധയാണ് ജി.സി.ടി അഥവാ ഗ്ലൂക്കോസ് ചലഞ്ച് ടെസ്റ്റ് . ജി.സി.ടി യിൽ ഗർഭിണി ആഹാരം കഴിക്കാതെ രക്തപരിശോധന നടത്തുന്നത് ഗുണകരമാണ്. പിന്നീട് 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ചതിനു ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് രക്തപരിശോധന നടത്തുക.
ആഹാരം കഴിക്കാതെയുള്ള പരിശോധനയിൽ 92 ൽ കുറവായിരിക്കണം. ഒരു മണിക്കൂർ കഴിഞ്ഞുള്ളത് 180 ൽ താഴെയായിരിക്കണം. രണ്ട് മണിക്കൂർ കഴിഞ്ഞുള്ളത് 153 ൽ താഴെയായിരിക്കണം .
ഗർഭിണി ആദ്യമായി ഗർഭപരിശോധനയ്ക്ക് പോകുമ്പോൾ തന്നെ ജി.സി.ടി പരിശോധന നടത്തുക. ആദ്യത്തെ മൂന്ന് മാസത്തിൽ ഒരു തവണയും ഗർഭത്തിന്റെ 24 28, 32 34 ആഴ്ചകളിലും ജി.എസ്.ടി പരിശോധന നടത്തുക. ഇതിലൂടെ ഏതെങ്കിലും വിധത്തിലുള്ള ഗർഭകാല പ്രമേഹം ഉണ്ടോ എന്നറിയാം.