ലഖ്നൗ: ഉത്തർപ്രദേശിലെ ഔറേയയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് 23 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.രാജസ്ഥാനിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ലോറിയാണ് അപകടത്തിൽപ്പെട്ടത്.
The incident took place at around 3:30 am. 23 people have died and around 15-20 have suffered injuries. Most of them are Bihar, Jharkhand and West Bengal: Abhishek Singh, DM Auraiya pic.twitter.com/fLpnPTAYmD
— ANI UP (@ANINewsUP) May 16, 2020
ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നവരെന്നാണ് സൂചന. അമിതവേഗത്തിൽവന്ന ട്രക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.സംഭവസ്ഥലം സന്ദർശിച്ച് അപകടകാരണം സംബന്ധിച്ച റിപ്പോർട്ട് ഉടൻ നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
'നിർഭാഗ്യകരമായ സംഭവം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിച്ചു. പരിക്കേറ്റ എല്ലാവർക്കും ഉടൻ വൈദ്യസഹായം നൽകണമെന്ന് കമ്മീഷണർക്കും ഐ.ജിക്കും അദ്ദേഹം നിർദേശം നൽകി.' മുഖ്യമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച് പ്രസ്താവനയിൽ പറയുന്നു.