കഴിഞ്ഞ ദിവസം ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ജന്മദിനമായിരുന്നു. ജന്മദിനത്തിൽ ആരാധകരോട് പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി. തന്റെ പുതിയ സംരംഭമായ പാട്ടിന്റെ ടീസറാണ് താരം ഇന്‍സ്റ്റഗ്രമിൽ പങ്കുവച്ചിരിക്കുന്നത്. 'കാന്‍ഡില്‍' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ടീസറിലുള്ളത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ പ്രതീക്ഷ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു ഗാനം ചെയ്തതെന്നും അവര്‍ പറയുന്നു. ക്ലോസപ്പ് ഷോട്ടുകള്‍ കൂടുതല്‍ ഉപയോഗിച്ചിരിക്കുന്ന ഗാനത്തില്‍ മാധുരിയുടെ കണ്ണുകളാണ് അധികമായി കാണിച്ചിരിക്കുന്നത്. ഗാനത്തിന്റെ ഒറ്റ വരി പാടി നിര്‍ത്തിയ ശേഷം, ഉടന്‍ വരുമെന്നും വീഡിയോയില്‍ എഴുതി കാണിക്കുന്നു. ജന്മദിനത്തിന് ആശംസ നേര്‍ന്നവര്‍ക്കെല്ലാം നന്ദി. എനിക്ക് തന്ന സ്‌നേഹം കുറച്ച് തിരിച്ച് തരണമെന്ന് തോന്നി. എന്റെ ആദ്യ ഗാനത്തിന്റെ ചെറിയൊരു ഭാഗം ഇവിടെ പങ്കുവയ്ക്കുന്നു.
മുഴുവന്‍ ഗാനം ഉടന്‍ തന്നെ പുറത്തിറങ്ങും. ഇതിന്റെ പേര് 'കാന്‍ഡില്‍' എന്നാണ്, പ്രതീക്ഷയാണ് ഇത് നല്‍കുന്ന സന്ദേശം,ഈ സമയത്ത് നമ്മള്‍ക്ക് കൂടുതലായി ആവശ്യമുള്ളതും അതാണ്',
എന്നാണ് മാധുരി ടീസറിന് നല്‍കിയ അടിക്കുറിപ്പ്.