7.2 മില്യണ്‍ ഫോളോവേഴ്‍സ് ഉള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്‍ത് നടി പ്രിയ പ്രകാശ് വാര്യര്‍. എന്നാല്‍ ഇത് ഒരു താല്‍ക്കാലിക ഇടവേള എടുക്കല്‍ മാത്രമാണെന്നും ഉടന്‍ തന്നെ താരം തിരിച്ചെത്തുമെന്നുമാണ് അറിയുന്നത്.ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ 'കണ്ണിറുക്കലിലൂടെ' യാണ് പ്രിയ വാര്യര്‍ പ്രേക്ഷക ശ്രദ്ധ നേടിയതും തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിലും പ്രിയ സെന്‍സേഷന്‍ ആയത്.
ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്‍സിനെ നേടിയിരുന്നു പ്രിയ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്‍സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയുമായിരുന്നു.അഡാറ് ലവിന് ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ പ്രിയ വാര്യര്‍ ശ്രീദേവി ബംഗ്ലാവ്, ലവ് ഹാക്കേഴ്‍സ് എന്നീ ഹിന്ദി ചിത്രങ്ങളിലും, ചന്ദ്രശേഖര്‍ യെലെട്ടി സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരുന്നു.ഒരു കന്നഡ ചിത്രവും പ്രിയ വാര്യരുടേതായി പുറത്തിറങ്ങാനുണ്ട്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് വിഷ്‍ണുപ്രിയ എന്നാണ്.ശ്രേയസ് മഞ്ജുവാണ് ഈ ചിത്രത്തിലെ നായകന്‍.