വാഷിംഗ്ടൺ: കൊവിഡിനെ ചെറുക്കാൻ ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കും ഒപ്പം നിൽക്കുന്നു . ഇരുരാജ്യങ്ങളും ചേർന്ന് വാക്സിൻ നിർമിക്കാനുള്ള ശ്രമത്തിലാണെന്നും ഒരുമിച്ച് കൊവിഡിനെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോകത്ത് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു.അമേരിക്കയിലാണ് കൂടുതൽ രോഗ ബാധിതരുള്ളത്. 14,84,285 പേർക്കാണ് ഇവിടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. 1,500 പേരാണ് ഇവിടെ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത്. 88,507 പേർ ഇതുവരെ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരണപ്പെട്ടു.