കൊല്ലം: കൊല്ലം -കണ്ണനല്ലൂർ സംസ്ഥാന പാതയിൽ അയത്തിൽ ജംഗ്ഷനിൽ വാഹനത്തിൽ നിന്ന് ചോർന്ന് റോഡിൽ പടർന്ന ഓയിലിൽ തെന്നി ഇരുചക്രവാഹനങ്ങൾ മറിഞ്ഞുവീണു. ഒന്നിനുപുറകെ ഒന്നായി വാഹനങ്ങൾ മറിഞ്ഞതോടെ നാട്ടുകാർ സംഘടിച്ചു. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി റോഡിൽ വെള്ളം ഒഴിച്ച് ഓയിൽ കഴുകിക്കളഞ്ഞാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.