ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മളിൽ പലരും. പണ്ട് കാലത്ത് ജോലി ചെയ്യുന്നവരിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് രോഗങ്ങൾ ഏറ്റവും കൂടുതലായി കാണുന്നത്.കമ്പ്യൂട്ടറിന് മുമ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇതിൽ അധികവും. ഇവരിൽ രോഗങ്ങളും വളരെ കൂടുതലായിട്ടാണ് കാണുന്നത്. ഇവരെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ ഇവയാണ് :
ദീർഘനേരം ഒരേ ഇരുപ്പിൽ ഇരിക്കുമ്പോൾ പേശികൾക്ക് ആവശ്യത്തിന് വിശ്രമം ആവശ്യമാണ് എന്നാൽ പലപ്പോഴും ഇത് ലഭിക്കാറില്ല. ഇതിന്റെ ഫലമായിട്ടാണ് കഴുത്ത് വേദന, നടുവേദന, പുറം വേദന എന്നിവ ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള ഇരിപ്പ് കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
അമിതമായ മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവ തലവേദനയ്ക്ക് കാരണമാകുന്നു. കൂടാതെ, കൃത്യ സമയങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കുക, അസമയത്തുള്ള കുളി, ടെൻഷൻ എന്നിവ മെെഗ്രേനും കാരണമായി മാറുന്നു.
ഇരുന്ന് ജോലി ചെയ്യുമ്പോൾ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞ് കൂടുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു ഇത് അമിത വണ്ണത്തിന് കാരണമാകുന്നു.
സ്ഥിരമായി കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് കാഴ്ച സംബന്ധമായ തകരാറുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കണ്ണുകൾക്കുണ്ടാകുന്ന ഡ്രെെനസ് മുതൽ കാഴ്ച കുറയുന്നത് വരെ പല തരത്തിലുള്ള പ്രശ്നങ്ങൾ കണ്ണുകൾക്ക് ഉണ്ടാകുന്നുണ്ട്.
പരിഹാരമാർഗ്ഗങ്ങൾ