വയനാട്: വയനാട് ജില്ലയിൽ ട്രക്ക് ഡ്രൈവറിൽ നിന്ന് രോഗം പകർന്നയാളുടെ കടയിൽ ആദിവാസി വിഭാഗത്തിലെ നിരവധി പേർ എത്തിയതായി സൂചന ലഭിച്ചതോടെ പ്രദേശത്ത് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി അധികൃതർ. ഇതിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി കോളനികളിൽ ജാഗ്രതാനിർദേശം നൽകി.മൂന്ന് ആദിവാസികോളനികൾ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാനിടയുണ്ടെന്നും അതിനാൽ കൂടുതൽ ജാഗ്രത കാട്ടണമെന്നും ആരോഗ്യവകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനിടെ വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടു പൊലീസുകാരുടെ റൂട്ട് മാപ്പ് തയാറായി. ഇതിൽ ഒരു പൊലീസുകാരൻ തന്നെ എഴുപത്തിരണ്ടിലധികം സ്ഥലങ്ങളിൽ പോയിട്ടുണ്ടെന്ന് വ്യക്തമായി. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.