pic

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതൽ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാൽ ചികിത്സയിൽ ഇപ്പോഴുള്ള ശ്രദ്ധ നൽകാനാവില്ല. പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. മറ്റന്നാൾ മുതൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ട. പൊതുഗതാഗതം വേണോയെന്ന് സാഹചര്യം നോക്കി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയാണ് ഉണ്ടായത്.