കൊല്ലം: കൊവിഡ് കാലത്ത് ലോക്ക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടന്ന 214 പേർ ഇന്നലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി നാടണഞ്ഞു. റെഡ് സോണുകളിൽ നിന്നും മരണവീട്ടിലെത്തി മടങ്ങാനൊരുങ്ങിയ ആറുപേരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും മറ്റുള്ളവരെ ഗൃഹ നിരീക്ഷണത്തിലും ആക്കി.
പത്തനംതിട്ടയിൽ അഞ്ച് പേരും തിരുവനന്തപുരത്ത് ഒരാളുമാണ് സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നത്. ചെക്ക് പോസ്റ്റ് വഴി വന്ന 86 പേരെ ഗൃഹനിരീക്ഷണത്തിലാക്കി. കൂടുതൽപേർ അതിർത്തി കടന്നെത്തുന്നുണ്ടെങ്കിലും കനത്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും ആശങ്കയുടെ കാര്യമില്ലെന്നും കളക്ടർ ബി.അബ്ദുൾ നാസർ അറിയിച്ചു.