
ഈ മഴക്കാലത്ത് കുട്ടികളുൾപ്പെടെ ആർക്കും പിടിപ്പെടാവുന്ന ഒരു രോഗമാണ് ജലദോഷം. ജലദോഷം വന്നാൽ പിന്നെ മാറാനും വളരെ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ അത് വരാതെ സൂക്ഷിക്കുകയാണ് ഏറ്റവും നല്ല മാർഗം. ജലദോഷം കൊണ്ടുള്ള ബുദ്ധിമുട്ടുകളും നിരവധിയാണ്. മൂക്കൊലിപ്പ്, തലവേദന, മൂക്കടപ്പ്, തൊണ്ടവേദന തുടങ്ങി നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. എന്നാൽ ഇതിനെല്ലാം ഫലപ്രദമായ കുറച്ച് ഒറ്റമൂലികളുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം കരുതൽ നൽകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് എന്നും അത്യാവശ്യം പെട്ടെന്ന് പരിഹാരം കാണുന്ന ഒറ്റമൂലികളാണ്. ഇത്തരം ഒറ്റമൂലികൾക്ക് പാർശ്വഫലങ്ങൾ ഒന്നുമില്ല. നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ നമുക്ക് ഇതിനുള്ള പരിഹാരം കണ്ടെത്താനാകും. എങ്ങനെയെന്ന് നോക്കാം.
കർപ്പൂര തുളസി : കർപ്പൂര തുളസിയാണ് ജലദോഷത്തിന് പരിഹാരം കാണാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്ന്. കർപ്പൂര തുളസി കൊണ്ട് ചായയിട്ട് കഴിക്കുന്നത് ജലദോഷം വരുന്നതിൽ നിന്നും തടയുന്നു. കർപ്പൂര തുളസിയുടെ എണ്ണയും ജലദോഷത്തിന് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ്. കൈയ്യിൽ അൽപം എണ്ണയെടുത്ത് ഇത് മൂക്കിൽ മണത്താൽ മതി. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.
ആവി പിടിക്കാം : ആവി പിടിക്കുന്നതും ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ്. ആവി പിടിക്കുന്ന വെള്ളത്തിൽ അൽപം വിക്സോ മറ്റോ ഇട്ട് ആവി പിടിക്കാൻ ശ്രമിക്കുക.
മസ്സാജ് ചെയ്യുക : മൂക്കടപ്പിന് ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ് മസ്സാജ് ചെയ്യുന്നത്. ഇത് സൈനസ് മൂലമുള്ള മൂക്കടപ്പാണെങ്കിൽ ഉടൻ തന്നെ ആശ്വാസം നൽകുന്നു.
ഇഞ്ചി : ഇഞ്ചിയാണ് മറ്റൊരു പരിഹാരമാർഗ്ഗം. രണ്ട് കപ്പ് വെള്ളത്തിൽ അൽപം ഇഞ്ചിയിട്ട് അത് തിളപ്പിച്ച് ആ വെള്ളത്തിൽ അൽപം തേനും മിക്സ് ചെയ്ത് കഴിക്കാം. ഇത് ജലദോഷത്തേയും മൂക്കടപ്പിനേയും ഇല്ലാതാക്കുന്നു.
വെളുത്തുള്ളി : വെളുത്തുള്ളിയാണ് മറ്റൊരു പരിഹാര മാർഗം. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നു. രണ്ടോ മൂന്നോ വെളുത്തുള്ളി എടുത്ത് രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് അഞ്ച് മിനിറ്റിന് ശേഷം കുടിക്കാം.
ചെറു ചൂടുവെള്ളം : ചെറു ചൂടുവെള്ളമാണ് മൂക്കടപ്പും ജലദോഷവും മാറ്റാനുള്ള മറ്റൊരു പരിഹാരം. ചൂടുവെള്ളത്തിൽ ഒരു തുണി മുക്കി അത് മൂക്കിനും നെറ്റിക്കും മുകളിലായി ഇടുക. ഇത് മൂക്കടപ്പ് ഇല്ലാതാക്കി ജലദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഉള്ളി : ഉള്ളി കൊണ്ട് എല്ലാ വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാം. ഒരു ഉള്ളി എടുത്ത് ജ്യൂസ് പരുവത്തിലാക്കി ഒരു പാത്രത്തിൽ കേട് വരാത്ത രീതിയിൽ സൂക്ഷിച്ച് വെയ്ക്കണം. ഇതിൽ അൽപം തേന ചേർത്ത് ദിവസവും കഴിക്കാം.
പൈനാപ്പിൾ: പൈനാപ്പിൾ ആണ് മറ്റൊന്ന്. ഇതും ജലദോഷത്തിന് പരിഹാരം കാണാൻ സഹായിക്കുന്നു. പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രോമാലിനാണ് മൂക്കൊലിപ്പിനെ തടഞ്ഞ് ജലദോഷത്തിൽ നിന്ന് സംരക്ഷിക്കുന്നത്.