
ഈയിടെയായി ടിക് ടോക്കിലാണ് പ്രമുഖ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടേയും ഭർത്താവ് രാജ് കുന്ദ്രയുടെയും അഭിനയ പരീക്ഷണങ്ങൾ. ഇരുവരുടേയും ടിക് ടോക്ക് വീഡിയോകൾ ഏറെ പേർ കാണുകയും ചെയ്യാറുണ്ട്. ലോക്ക് ഡൗൺ സമയത്താണ് ശിൽപാ ഷെട്ടിയും ഭർത്താവും ടിക് ടോക്കിൽ ആക്ടീവായത്. ഓരോ ഇടവേളകളിലും അവരുടെ വീഡിയോ പോസ്റ്റ് ചെയ്യുകയും ആരാധകർ അത് ഏറ്റെടുക്കാറുമുണ്ട്.
പുതുതായി ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാറുള്ള വീഡിയോ അവരുടെ ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യാറുണ്ട്. വീണ്ടും രസകരമായ ഒരു ടിക് ടോക്ക് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശില്‍പ. വീഡിയോയിൽ ശില്‍പയും രാജുമാണുള്ളത്. തുണി അടുക്കി വെയ്ക്കുന്നതിനിടയിൽ തന്നെ ശിൽപ ഷെട്ടി തന്റെ അടുത്തേക്ക് വരുന്ന രാജ് കുന്ദ്രയോട് തന്നെ ചുംബിക്കാൻ വരരുത് എന്ന് പറയുന്നതാണ് വീഡിയോ.
എന്നാൽ ഇതുകേട്ട് വീട്ടുജോലിക്കാരി പറയുന്ന രംഗമാണ് ഹിറ്റായത്. ഇത് തന്നെയാണ് താനും എപ്പോഴും പറയുന്നതെന്ന് പറയുകയാണ് വീട്ടുജോലിക്കാരി. ഇത് കേട്ട് ഭർത്താവിനെ കുനിച്ച് നിർത്തി ഇടിക്കുകയാണ് ഭാര്യ. ഈ വീഡിയോയിൽ രാജ് കുന്ദ്രയെ കണ്ട് നടൻ രോഹിത് റോയ് നടൻ ഷൈനി അഹൂജയാണോ എന്ന് ചോദിച്ചത് ചർച്ചയാവുകയും ചെയ്തു.
കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്നെ പെട്ടെന്ന് അപ്രത്യക്ഷരാവുകയോ നിരവധി കേസുകളിൽ പെട്ട് കരിയർ ജീവിതം തന്നെ പ്രതിസന്ധിയിലാവുകയോ ചെയ്ത നിരവധി അഭിനേതാക്കളുണ്ട്.. അങ്ങനെയൊരാളാണ് ഷൈനി അഹൂജ. ആദ്യ പടത്തിൽ തന്നെ മികച്ച നവാഗത നടനുള്ള ഫിലം ഫെയർ പുരസ്കാരം നേടിയ നടൻ. 2003 ലാണ് ഷൈനി അഹൂജ ഹസാരോം ഖ്വായിഷേൻ ഐസിയിലൂടെ സിനിമാരംഗത്തെത്തിയത്.
തുടർന്ന് ഗാംഗ്സ്റ്റർ, ലൈഫ് ഇൻ എ മെട്രോ, ഭൂൽഭൂലയ്യ തുടങ്ങിയ വിജയ ചിത്രങ്ങളിലെല്ലാം സഹനടനായും നായകതുല്യ വേഷങ്ങളിലൂടെയും അഹൂജ ബോളിവുഡിൽ ചുവടുറപ്പിച്ചു. ഇതിനൊപ്പം പെപ്സിയുടേതുൾപ്പെടെ നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടു. പക്ഷേ, എല്ലാം തകിടം മറിഞ്ഞത്, വീട്ടു ജോലിക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസ് വന്നതോടെയാണ്. ഏഴ് വർഷത്തെ തടവു ശിക്ഷയാണ് അദ്ദേഹത്തിന് കോടതി ശിക്ഷ വിധിച്ചത്. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്നെയുണ്ടായ ഈ കേസോടു കൂടി താരത്തിന്റെ കരിയറും ഏതാണ്ട് എന്നെന്നേക്കുമായി ഇല്ലാതായി.