ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ.ഇപ്പോളിതാ നടി തന്റെ റെക്കോർഡ് ഫോളോവേഴ്‍സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ്. 7.2 മില്യൺ ഫോളോവേഴ്‍സാണ് പ്രിയക്ക് ഇൻസ്റ്റാഗ്രാമിൽ ഉണ്ടായിരുന്നത്.നടി താത്കാലികമായി ഇൻസ്റ്റാഗ്രാമിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് നടിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
2019ലെത്തിയ ഒമർ ലുലു ചിത്രം ഒരു അഡാറ് ലവിലെ മാണിക്യമലരായ എന്ന ഗാനരംഗത്തിലൂടെയാണ് പ്രിയയുടെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ച.അഡാറ് ലവിന് ശേഷം ഹിന്ദി,തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിരുന്നു. ഒരു കന്നഡ ചിത്രവും പ്രിയ വാര്യരുടേതായി പുറത്തുവരാനുണ്ട്.