jeep

കൊച്ചി: എറണാകുളം അരയൻകാവിൽ ജീപ്പും മിനി ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. അഞ്ചപ്പാറ സ്വദേശികളാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ടാറിംഗ് തൊഴിലാളികളാണെന്ന് പ്രാഥമിക വിവരം. ഇന്ന് രാവിലെ അരയൻകാവ് വളവിൽ വച്ചാണ് സംഭവം.

മിനി ചരക്ക് ലോറി നിയന്ത്രണം വിട്ട് ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്ത് മരിച്ചതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർനടപടികൾ സ്വീകരിച്ചു. പതിവായി അപകടം സംഭവിക്കുന്ന പ്രദേശമാണ് അരയൻകാവ് വളവ്.