police

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്റ്റിക്കർ പതിപ്പിച്ച് തമിഴ്നാട്ടിലേക്ക് ആളെ കടത്തിയ വാഹനം തിരുവനന്തപുരം അതിർത്തിയിലെ അമരവിള ചെക്പോസ്റ്റിൽ പിടികൂടി. ടെക്നോപാർക്കിലെ ജീവനക്കാരെയാണ് തമിഴ്നാട് അതിർത്തി കടത്തിവിട്ടത്. പരീക്ഷാഭവനിലെ ഒരു ഉദ്യോഗസ്ഥന്റെ ബന്ധുക്കളാണ് ഇവരെന്നാണ് വിവരം. വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.