ശ്രീനഗർ:ലഷ്കർ ഇ തയ്ബ ഭീകരൻ സഹൂർ വാനി അറസ്റ്റിലായി . ജമ്മുകശ്മീരിലെ ബദ്ഗാമിൽ സൈന്യവും പൊലീസും നടത്തിയ സംയുക്ത തിരച്ചിലിലാണ്. ഇയാൾ പിടിയിലായത്.ഇയാൾക്കൊപ്പം നാല് സഹായികളും പിടിയിലായിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. രണ്ട് മാസമായി ബദ്ഗാം മേഖലയിൽ ലഷ്കർ ഭീകരരുടെ സാന്നിധ്യം ശക്തമാണ്. ഹിസ്ബുൾ ഭീകരൻ റിയാസ് നായ്കൂവിനെ കഴിഞ്ഞയാഴ്ച സൈന്യം ഏറ്റുട്ടലിൽ കൊലപ്പെടുത്തിയിരുന്നു.