കൊച്ചി: കൊവിഡിനെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്വർണവില കുതിക്കുന്നു. വില ഇന്ന് പവന് 400 രൂപ വർദ്ധിച്ചു. ഇതോടെ വില പവന് 34,800 രൂപ ആയി . ഗ്രാമിന് 4350 രൂപയായി. 34,400 രൂപയായിരുന്നു ഒരു പവന് ഇന്നലത്തെ വില.
അതേസമയം ഉയർന്ന വിലയും ലോക്ക് ഡൗണിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങളും മൂലം സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്.സംസ്ഥാനത്ത് ചെറിയ സ്വർണകടകൾ തുറന്നിട്ടിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് പല വ്യാപാരികളും പറയുന്നത്.