beef-dry-fry

ബീഫ് വിഭവങ്ങൾ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ ചുരുക്കമാണ്. ബീഫിന്റെ പല രുചി ഭേദങ്ങളും നമ്മൾ കഴിച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ബീഫ് ഡ്രൈ ഫ്രൈ. ബീഫ് ഡ്രൈ ഫ്രൈ കഴിക്കുമ്പോഴെല്ലാം എല്ലാവരും ആലോചിക്കുന്നത് ഇത് എങ്ങനെ ഇത്ര രുചിയോടെ ഉണ്ടാക്കാൻ സാധിക്കുന്നു, നമുക്കും ഇതേ രുചിയിൽ ഉണ്ടാക്കാൻ സാധിക്കുമോ എന്നെല്ലാമാണ്. എങ്കിൽ ഇനി മുതൽ ഇങ്ങനെയുള്ള ചിന്തകൾ വേണ്ട. വളരെ എളുപ്പത്തിൽ എങ്ങനെ രുചികരമായ ബീഫ് ഡ്രൈ ഫ്രൈ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ :

ബീഫ് - 1/2 കിലോ

ചെറിയ ഉള്ളി ചെറുതായി ചതച്ചത് - 1 കപ്പ്

വെളുത്തുള്ളി ഇഞ്ചി ചതച്ചത് - 1 1/2 ടേബിൾ സ്പൂൺ

കറിവേപ്പില - 2 തണ്ട്

ചതച്ച വറ്റൽ മുളക് - 1 1/2 ടേബിൾ സ്പൂൺ

മല്ലിപൊടി - 1 1/2 ടീ സ്പൂൺ

കുരുമുളക് പൊടി - 1 1/2 ടീ സ്പൂൺ

ഗരം മസാല - 1 ടീ സ്പൂൺ

മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ

തേങ്ങാ കൊത്ത് - 1 കപ്പ്

വിനാഗിരി - 1 ടേബിൾ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നത്:

കഴുകി വൃത്തിയാക്കി വെച്ച ബീഫിലേക്ക് എല്ലാം ചേരുവകളും ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്ത് അരമണിക്കൂർവയ്ക്കുക. പിന്നീട് അടുപ്പിൽ വെച്ച് പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കാം. വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ ശേഷം വേണം ഫ്രൈ ചെയ്തെടുക്കാൻ. ഇനി അടി കട്ടിയുള്ള ഒരു ചീനചട്ടിയിലോ ഫ്രൈയിംഗ് പാനിലോ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില, ഉള്ളി എന്നിവ വഴറ്റിയെടുക്കുക. അതിന് ശേഷം ചട്ടിയിൽ അൽപം എണ്ണ ഒഴിച്ച് വേവിച്ച് വെച്ചിരിക്കുന്ന ബീഫ് എണ്ണയിൽ കുറച്ച് കുറച്ച് ഇട്ട് വറുത്തെടുക്കുക. വറുത്ത് കഴിഞ്ഞാൽ ഇതിലേക്ക് വഴറ്റി വെച്ച സവാളയും മറ്റും ചേർക്കാം.