ഗോവയില്‍ പഴയ ആളും അനക്കവും ഒന്നുമില്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട ബീച്ചുകളെല്ലാം ഇങ്ങനെ തന്നെയാണ്. ആളനക്കമില്ലാതായപ്പോൾ റോഡും നഗരവും ജന്തുക്കൾ കിഴടക്കിയതുപോലെ കടൽക്കരയിലും ചില ജന്തുക്കള്‍ പുറത്തിറങ്ങി നടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഗോവയുടെ കടപ്പുറങ്ങളിലൂടെ കുറച്ച് ആള്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഇറങ്ങിനടക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ലോക്ക്ഡൗണ്‍ തുടങ്ങി അധികം ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ ഒഡീഷയിലെ കടല്‍തീരങ്ങളില്‍ ഒലിവ് റിഡ്‌ലി ആമകളെ കണ്ടെത്തിയിരുന്നു. ലക്ഷക്കണക്കിന് ആമകളാണ് ബീച്ചുകളിലൂടെ ഓടിനടന്നത്. മനുഷ്യരാരും പുറത്തിറങ്ങാതായതോടെ ഇവ കൂട്ടമായി ഇറങ്ങുകയായിരുന്നു. സമാനമായ കാഴ്ചയാണ് ഇപ്പോള്‍ ഗോവന്‍ കടപ്പുറത്ത് കാണാന്‍ സാധിച്ചത്. മുട്ടയില്‍ നിന്ന് വിരിഞ്ഞ് വന്ന ആയിരത്തോളം ആമകള്‍ ബീച്ചില്‍ ഓടിക്കളിക്കുന്നു.
മുട്ട വിരിയുന്നതിനുള്ള സീസണായതിനാലാണ് ഇവയെ കൂട്ടമായി കണ്ടു തുടങ്ങിയത്. മാന്ദ്രെം, മോര്‍ജിം, അഗോണ്ട, ഗാല്‍ജിബാഗ, തുടങ്ങിയ സ്ഥലങ്ങളിലാണ് ഒലിവ് റിഡ്‌ലി ആമകളെ കണ്ടത്. ആള്‍ക്കാര്‍ ആരും വരാതായപ്പോള്‍ ഗോവയിലെ പ്രകൃതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായായിരുന്നു ഒലിവ് റിഡ്‌ലി ആമകള്‍ ഇറങ്ങിയത്.