തിരുവനന്തപുരവും ജില്ലയിലെ നെടുമങ്ങാട് ആനാടിനടുത്തു നിന്ന് രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. വീടിനടുത്തായി മൺതിട്ടയിലെ മാളത്തിൽ ഒരു മൂർഖൻ പാമ്പ് ഇരിക്കുന്നു എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്തെത്തിയ വാവ പാമ്പിനെ പാമ്പിനെ കണ്ട മാളത്തിനടുത്തെത്തി. ഒരു മരക്കുറ്റിയോട് ചേർന്നാണ് മാളം.
മാളം അടച്ചു വച്ചിരുന്ന കല്ല് ആദ്യം മാറ്റി ,ഒരു കമ്പ് കൊണ്ട് തട്ടി നോക്കിയതും പാമ്പിനെ കണ്ടു ഉടൻ തന്നെ അത് കുറച്ചു കൂടി ഉള്ളിലേക്ക് കയറി ,വലിയ മാളമാണ് കുറേനേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ കണ്ടു, മണ്ണിനടിയിൽ നിന്ന് പതുക്കെ പുറത്തേക്കു വന്ന മൂർഖൻ വാവയ്ക്കു നേരെ പത്തിവിടർത്തി കടിക്കാനായി കുതിച്ചു. തുടർന്ന് കുമാരപുരത്തു വലയിൽ കുരുങ്ങിയ പാമ്പിനെ പിടികൂടുവാനായി വാവ യാത്ര തിരിച്ചു കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്