ബോയിസ് : യു.എസിൽ കിഴക്കൻ ഐഡഹോ സംസ്ഥാനത്ത് നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ട്രക്ക് ഡ്രൈവറും സഹായിയും മരിച്ചു. 14 നായ്ക്കളും അപകടത്തിൽ മരിച്ചു.നായ്ക്കളെ വളർത്തു കേന്ദ്രത്തിലേക്ക് മാറ്റാനുള്ള യാത്രയ്ക്കിടെയാണ് അപകടം. കാനഡയിലെ ആൽബർട്ടയിലുള്ള കാൽഗറിയിലേക്ക് വിവിധ ഇനത്തിലുള്ള 48 വളർത്തുനായകളെയാണ് ട്രക്കിൽ കൊണ്ടു പോയത്. എല്ലാ നായകളെയും കൂടുകളിലായിരുന്നു പാർപ്പിച്ചിരുന്നത്. അപകട സ്ഥലത്ത് നിന്നും 18 നായകളെ രക്ഷിക്കാനായി. കൂട്ടിൽ നിന്നും പുറത്തു ചാടിപ്പോയ 16 എണ്ണത്തെ കണ്ടെത്താനായില്ല.