തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാരദ്വീപിന് 1100 കിലോമീറ്ററും ബംഗാളിലെ ദിഗയ്ക്ക് 1250 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം ശനിയാഴ്ച വൈകന്നേരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കും.
നാളെ തീവ്ര ചുഴലിക്കാറ്റായും 18ന് അതിതീവ്ര ചുഴലിക്കാറ്റായും മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റായും മാറിയേക്കും..കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.