deepika

ലോക്ക് ഡൗൺ കാലത്ത് തന്റെ പഴയ ഓര്‍മകള്‍ മിക്കതും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന തിരക്കിലാണ് നടി ദീപിക പദുക്കോണ്‍. ഇതിനോടകം നിരവധി ത്രോബാക്ക് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്തത് 13 വയസില്‍ നടന്‍ ആമിര്‍ ഖാനെ കാണാന്‍ പോയ അനുഭവമാണ്. പഴയൊരു ചിത്രത്തിനൊപ്പമാണ് താരം ഓര്‍മ പങ്കുവച്ചിരിക്കുന്നത്. ആമിറിനെ കണ്ട ദിവസം പോലും ദീപിക ഓര്‍ത്തുവച്ചിട്ടുണ്ട്.

2000, ജനുവരി ഒന്നിലെ പ്രധാന ത്രോബാക്ക്. എനിക്ക് 13 വയസായിരുന്നു പ്രായം. പരുങ്ങിനില്‍ക്കുകയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അദ്ദേഹം ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. തൈരുസാദമാണെന്നാണ് ഓര്‍മ. ഞാന്‍ എപ്പോഴത്തേയും പോലെ വിശന്നിരിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ എന്നെ വിളിച്ചില്ല, ഞാന്‍ ചോദിച്ചുമില്ല- ദീപിക കുറിച്ചു.ചിത്രത്തില്‍ ആമിറിന്റെ അടുത്ത് ഇരിക്കുകയാണ് ദീപിക. അച്ഛന്‍ പ്രകാശ് പദുക്കോണും അമ്മ ഉജ്ജാല പദുകോണും സഹോദരി അനിഷ പദുക്കോണും ചിത്രത്തിലുണ്ട്. വർഷങ്ങൾക്കുമുൻപുള്ള ആമിറിനേയും ദീപികയേയും കണ്ടതിൽ സന്തോഷം പങ്കുവച്ച് നിരവധി ആരാധകർ കമന്റുകളുമായി എത്തിയിട്ടുണ്ട്.