സുരേഷ് ഗോപി നായകനാകുന്ന 250-ാം ചിത്രത്തിന് കടുവാക്കുന്നേൽ കറുവാച്ചൻ എന്ന് പേരിട്ടു.
ജോണി ആന്റണി, രഞ്ജിത്ത് ശങ്കർ, ഖാലിദ് റഹ്മാൻ, അമൽ നീരദ് തുടങ്ങിയവരുടെ സഹസംവിധായകനായിരുന്ന മാത്യൂ തോമസ ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മുകേഷ്, ജോജുജോർജ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. നായിക പുതുമുഖമായിരിക്കും. സി.ഐ.എ എന്ന ചിത്രത്തിന്റെ രചയിതാവായ ഷിഖിൻ ഫ്രാൻസിസിന്റേതാണ് സ്ക്രിപ്ട്.