വീട്ടിലിരുന്ന് ശരീര വ്യയാമം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി നടൻ അരുൺ വിജയ്. ജിമ്മിലെ വർക്കൗട്ടിനിടെ മുൻപ് സംഭവിച്ച അപകടത്തിന്റെ വിഡിയോ താരം പ ങ്കുവച്ചു. രാത്രി ജിമ്മിൽ പോയി തനിയേ ഒരു വ്യായാമം പരീക്ഷണം നടത്തുന്നതിനിടെയാണ് നടൻ തലകീഴായി മറിഞ്ഞു വീണത്. ആ വീഴ്ചയിലൂടെ താൻ പാഠം പഠിച്ചു. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. വർക്കൗട്ട് ചെയ്യും മുൻപ് യന്ത്രങ്ങൾ നല്ലതുപോലെ പരിശോധിക്കണം. ഒരു പരിശീലകനോ സഹായിയോ ഇല്ലാതെ ഒരിക്കലും വർക്കൗട്ട് ചെയ്യരുതെന്നും അരുൺ വിജയ് പറയുന്നു.