who
WHO

വാഷിംഗ്ടൺ: ലോകാരോഗ്യസംഘടനക്ക്​ ധനസഹായം നൽകുന്നത്​ ട്രംപ്​ ഭരണകൂടം ഭാഗികമായി പുനസ്​ ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്​. ഫോക്​സ്​ ന്യൂസ്​ ആണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. ചൈന ലോകാരോഗ്യസംഘടനക്ക്​ നൽകുന്നത്ര തുക നൽകാൻ ട്രംപ്​ ഭരണകൂടം സമ്മതിച്ചതായാണ്​ ഉന്നതതലവൃത്തങ്ങളെ ഉദ്ധരിച്ച്​ ഫോക്​സ്​ ന്യൂസ്​ വാർത്ത നൽകിയത്​. റിപ്പോർട്ട്​ ശരിയാണെങ്കിൽ നേരത്തേ യു.എസ്​ നൽകിവന്ന തുകയുടെ പത്തിലൊന്നു മാത്രമാകുമിത്​. കഴിഞ്ഞവർഷം 40 കോടി ഡോളറാണ്​ യു.എസ്​ നൽകിയിരുന്നത്​. ഏപ്രിൽ 14നാണ്​ കോവിഡ്​ വിഷയത്തിൽ ചൈനയുടെ പക്ഷം ചേരുന്നുവെന്നാരോപിച്ച്​ ലോകാരോഗ്യ സംഘടനക്ക്​ നൽകിവരുന്ന ഫണ്ട്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ റദ്ദാക്കിയത്​. ലോകാരോഗ്യസംഘടനയെ കുറിച്ച്​ അന്വേഷണം നടത്തുമെന്ന്​ ട്രംപ്​ പ്രഖ്യാപിച്ചു. എന്നാൽ ആരോപണം സംഘടന നിഷേധിച്ചിരുന്നു. യു.എസ്​ ആണ്​ ലോകാരോഗ്യസംഘടനക്ക്​ ഏറ്റവും കൂടുതൽ ഫണ്ട്​ നൽകിയിരുന്നത്​.