pic

ചെന്നൈ: സി.പി.എം മുൻ പോളിറ്റ് ബ്യൂറോ അംഗം കെ.വരദരാജൻ(74)അന്തരിച്ചു. ഒട്ടനവധി കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ അദേഹം കിസാൻ സഭ ജനറൽ സെക്രട്ടറിയായിരുന്നു. 1946ൽ തമിഴ്‌നാട്ടിൽ തൃച്ചിയിലായിരുന്നു ജനനം. 1972ൽ തമിഴ്നാട് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദേഹം പടിപടിയായി സംസ്ഥാന സെക്രട്ടേറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും എത്തിചേരുകയായിരുന്നു. 2005ലാണ് പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അടിയന്തരാവസ്ഥ കാലത്ത് ഒളിവിലായിരുന്ന വരദരാജൻ തൊഴിലാളി സമരങ്ങളിൽ എന്നും മുൻനിരയിലുണ്ടായിരുന്നു.