pic

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്ത് പൊലീസില്‍ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കി. സ്റ്റേഷനുകളില്‍ ഒരുസമയം അമ്പത് ശതമാനം ജീവനക്കാര്‍ മാത്രമെ ഉണ്ടാകുവെന്നാണ് പുതിയ തീരുമാനം. ജീവനക്കാരെ രണ്ടായി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരിക്കണം. ഡ്യൂട്ടി സ്ഥലത്തേക്ക് നേരിട്ട് എത്താം. വിദഗ്ധ സമിതിയുടെ നിര്‍ദേശം ഡി.ജി.പി അംഗീകരിച്ച് ഉത്തരവ് പുറത്തിറങ്ങി.

അതേസമയം, ജാമ്യം കിട്ടാവുന്ന കേസുകളില്‍ അറസ്റ്റ് ഒഴിവാക്കും. അറസ്റ്റ് ഗുരുതര കേസുകളില്‍ മാത്രമായിരിക്കും. പ്രതിദിന വാഹനപരിശോധന ഒഴിവാക്കും. തിരക്കേറിയ ജംഗ്ഷനുകളില്‍ മാത്രം ട്രാഫിക് പൊലീസിനെ നിയോഗിച്ചാൽ മതിയെന്നാണ് തീരുമാനം.