ramzan

തിരുവനന്തപുരം: ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ ചിറ്റാറ്റുമുക്കിൽ നടത്തിയ റംസാൻ റിലീഫിൽ ഭക്ഷ്യധാന്യങ്ങളും പുതുവസ്ത്രങ്ങളും വിതരണം ചെയ്‌തു. ജില്ലാ ട്രഷറർ വെമ്പായം നസീർ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി ജി. മാഹിൻ അബൂബക്കർ ഉദ്ഘാടനം ചെയ്‌തു. ലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം അഷറഫ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് മംഗലാപുരം ഷാജി, ജില്ലാ കൗൺസിലർ സെയ്ഫ് ഹാജി ആലി ഹാജി, അഷറഫ് ചാന്നാങ്കര, എസ്.ടി.യു ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, പ്രവാസി ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ, ദളിത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജോയ് ചിറയിൻകീഴ്, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് നാസർ മുട്ടപ്പലം എന്നിവർ പങ്കെടുത്തു.