ന്യൂഡൽഹി: ലോക്ഡൗൺ പ്രഖ്യാപിച്ചത് മൂലം നടത്താനാവാതെയിരുന്ന സി.ബി.എസ്.ഇ 10,12 ക്ളാസുകളിലെ ബാക്കിയുള്ള പരീക്ഷകളുടെ തീയതി പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചത്തേക്ക് ( മേയ് 18) മാറ്റിയതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാൽ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി വിവരം അറിയിച്ചത്. ലോക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട കൃത്യമായ അറിയിപ്പിന് ശേഷം പരീക്ഷാതീയതി അറിയിക്കാനാകും തീരുമാനം എന്ന് സൂചനയുണ്ട്. മുൻപ് രണ്ടുതവണ ഇത്തരത്തിൽ പരീക്ഷ തീയതി പ്രഖ്യാപനം മാറ്റിവച്ചു.