dirham

റാസ് അൽ ഖൈമ: ദുബായ് ഇസ്ളാമിക് ബാങ്കിനോട് വളരെയധികം ഹൃദയം കൊണ്ട് കടപ്പെട്ടിരിക്കുന്നവരാണ് ഇപ്പോൾ അവർ. ആ 4300 കുടുംബങ്ങൾ. കൊവിഡ് പ്രതിസന്ധി കാലത്ത് വിഷമം അനുഭവിക്കുന്ന ഈ കുടുംബങ്ങളിൽ റാസ് അൽ ഖൈമ ചാരിറ്റി അസോസിയേഷൻ മുഖേനയാണ് ബാങ്ക് സഹായധനം കൈമാറുക. ഒരു കുടുംബത്തിന് അംഗങ്ങൾക്കനുസരിച്ച് എകദേശം 1500 ദിർഹം (30987 രൂപ) മുതൽ 5000 ദിർഹം (1,03,293) വരെ ധനസഹായം ലഭിക്കും എന്ന് റാസ് അൽ ഖൈമ ചാരിറ്റി അസോസിയേഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് ജക്ക അൽ മൻസൂറി അറിയിച്ചു.

ഘട്ടംഘട്ടമായി ബാങ്കുകൾ വഴിയോ പണം കൈമാറ്റ സ്ഥാപനങ്ങൾ വഴിയോ നേരിട്ടോ അതാത് കുടുംബങ്ങൾക്ക് സഹായധനം കൈമാറും.