തിരുവനന്തപുരം: കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിന് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ റീസൈക്കിൾ കേരള എന്ന പേരിൽ കാമ്പെയിൻ നടത്തുന്നു. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പഴയ സാധനങ്ങൾ വിറ്റുള്ള തുക സമാഹരിക്കലിന്റെ ജില്ലാതല ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്, പ്രസിഡന്റ് വി.വിനീത്, ട്രഷറർ വി.അനൂപ് എന്നിവർക്ക് പത്രങ്ങൾ നൽകി നിർവഹിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, മന്ത്രിമാരായ എം.എം.മണി, കടകംപള്ളി സുരേന്ദ്രൻ, പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം, എം.വിജയകുമാർ, വി.ശിവൻകുട്ടി, നടന്മാരായ അനിൽ നെടുമങ്ങാട്, സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ, കവി മുരുകൻ കാട്ടാക്കട, വി.ജോയ് എം.എൽ.എ എന്നിവർ വിവിധയിടങ്ങളിൽ സാധനങ്ങൾ ഏറ്റുവാങ്ങി.