രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86000 കടന്നു. 24 മണിക്കൂറിനിടെ 3970 പുതിയകേസുകളും 103 മരണവും റിപ്പോർട്ട് ചെയ്തു
ചികിത്സയിലുള്ളവരുടെ എണ്ണം 53035. ആകെ മരണം 2752. രോഗമുക്തി നേടിയവർ 30152
ഉത്തരാഖണ്ഡിൽ കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്താൻ തുടങ്ങിയതിന് ശേഷം 17 പുതിയ കൊവിഡ് കേസുകളെന്ന് അധികൃതർ അറിയിച്ചു.
ആന്ധ്രാപ്രദേശിൽ 48 പുതിയ കേസുകളും ഒരു മരണവും. രാജസ്ഥാനിൽ 177 പുതിയ കേസുകൾ.
9 ജില്ലകൾ കൊവിഡ് മുക്തമായതായി മദ്ധ്യപ്രദേശ് സർക്കാർ അറിയിച്ചു
മുംബയിൽ രണ്ടു പൊലീസുകാർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 1140 പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒഡിഷയിൽ 65 പുതിയ കേസുകൾ.
ഭോപ്പാലിൽ വിദേശത്തുനിന്നത്തെ 60 തബ് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു. നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വിസാ ചട്ടലംഘനത്തിനാണ് നടപടി.