terrorist
TERRORIST

ശ്രീനഗർ: ലഷ്കറെ തയിബ ഭീകരൻ സഹൂർ വാനി അറസ്റ്റിൽ. ജമ്മു കാശ്മീരിലെ ബദ്ഗാമിൽ സൈന്യവും പൊലീസും നടത്തിയ സംയുക്ത തിരച്ചിലിലാണ് സഹൂർ വാനിയും നാലു സഹായികളും പിടിയിലായത്. ഇയാളുടെ പക്കൽനിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രണ്ടു മാസമായി ബദ്ഗാം മേഖലയിൽ ലഷ്കർ സാന്നിദ്ധ്യം ശക്തമാണ്. ഹിസ്ബുൽ ഭീകരനെ കഴിഞ്ഞയാഴ്ച സൈന്യം കൊലപ്പെടുത്തിയിരുന്നു.