മുംബയ്: നഗരത്തിലെ വാംഖഡെ സ്റ്റേഡിയം കോവിഡ് ക്വാറന്റൈൻ കേന്ദ്രമാക്കാൻ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ മുനിസിപ്പൽ കോർപറേഷൻ വെള്ളിയാഴ്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്ത് നൽകി.
ഉത്തരവിനോട് സഹകരിക്കുന്നില്ലെങ്കിൽ പൊലീസ് നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അസോസിയേഷന് മുന്നറിയിപ്പ് നൽകി. സർക്കാരിൻെറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി എം.സി.എ സഹകരിക്കുന്നില്ലെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. എന്നാൽ സഹകരിക്കാൻ മടിയുമില്ലെന്ന് എം.സി.എയിലെ മുതിർന്ന ഭാരവാഹി വ്യക്തമാക്കി